മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ യുഡിഎഫില്‍ ഘടക കക്ഷിയാക്കും

mani c kappan announce udf tie in aiswarya kerala yathra

മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെ(എന്‍സികെ) യുഡിഎഫില്‍ ഘടക കക്ഷിയാക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെ അനുകൂല നിലപാടെടുത്തതോടെയാണ് തീരുമാനം.

Read Also : മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം

അടുത്ത ദിവസം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. എന്‍സികെയ്ക്ക് രണ്ട് സീറ്റുകള്‍ നല്‍കുമെന്നും സൂചനയുണ്ട്. പാലായ്‌ക്കൊപ്പം എലത്തൂര്‍ സീറ്റ് കൂടി നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുന്നത്. എന്നാല്‍ തളിപ്പറമ്പ്, അമ്പലപ്പുഴ, കായംകുളം സീറ്റുകളില്‍ ഒന്നാണ് എന്‍സികെ ആവശ്യപ്പെടുന്നത്. ഇതില്‍ ഏതെങ്കിലും ഒരു സീറ്റ് ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി മത്സരിക്കാന്‍ സാധ്യതയില്ല.

Story Highlights – mani c kappan, udf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top