ഒരു പാര്‍ട്ടിയും ജനവികാരം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നില്ല: വെള്ളാപ്പള്ളി നടേശന്‍

vellapally nadeshan

ഒരു പാര്‍ട്ടിയും ജന വികാരം കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നില്ലെന്ന്
സിപിഐഎം സാധ്യത പട്ടിക പുറത്തുവന്നതില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മന്ത്രിമാരായ ജി സുധാകരനെയും തോമസ് ഐസക്കിനെയും ഒരിക്കല്‍ കൂടി മത്സരിപ്പിക്കണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയിരുന്നു. ഇതേകുറിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി മാത്രമായി നിബന്ധന മാറ്റാനാവില്ലെന്നായിരുന്നു സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞത്. അരൂരില്‍ ദലീമ ജോജോ, ആലപ്പുഴയില്‍ പി പി ചിത്തരഞ്ജന്‍, അമ്പലപ്പുഴയില്‍ എച്ച് സലാം, കായംകുളത്ത് യു പ്രതിഭ, മാവേലിക്കരയില്‍ എം എസ് അരുണ്‍ കുമാര്‍, ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എന്നിവര്‍ തന്നെ അന്തിമ പട്ടികയിലും ഇടം പിടിക്കും. തോമസ് ഐസക്കും സുധാകരനും പട്ടികയില്‍ ഇല്ലെന്ന സൂചന ജില്ലാ സെക്രട്ടറി ആര്‍ നാസറും നല്‍കി.

Read Also : എസ്എന്‍ഡിപി യോഗം ഒരു പാര്‍ട്ടിയുടെയും വാലും ചൂലുമല്ല : വെള്ളാപ്പള്ളി നടേശന്‍

മാറ്റങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക ജില്ലാ കമ്മിറ്റി യോഗം അംഗീകരിക്കുകയും ചെയ്തു. രണ്ടു ടേം നിബന്ധന പാര്‍ട്ടിക്കുളളില്‍ എതിര്‍പ്പില്ലെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിന് കൂടുതല്‍ പിന്തുണ ലഭിക്കും. ചില നേതാക്കള്‍ക്ക് വേണ്ടിയുളള പോസ്റ്റര്‍ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എതിരാളികളാവുമെന്നും അദ്ദേഹം ആരോപിച്ചു.

Story Highlights – vellapally nadesan, sndp, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top