യു എസിലെ സാൻ ഡിയാഗോ മൃഗശാലയിലെ ഗൊറില്ലകൾക്ക് കൊവിഡ് ; വാക്സിൻ സ്വീകരിച്ച് ഗൊറില്ലകൾ

യു എസിലെ പ്രശസ്തമായ സാൻ ഡിയാഗോ മൃഗശാലയിൽ ഒൻപത് ആൺ കുരങ്ങുകൾക്ക് കൊവിഡ് വാക്സിൻ നൽകി. മൃഗശാലയിൽ വികസിപ്പിച്ചെടുത്ത പരീക്ഷണാത്മക കോവിഡ് വാക്സിനാണ് നാല് ഒറാങ്ങുട്ടാനുകൾക്കും അഞ്ച് ബൊനാബോ കുരങ്ങുകൾക്കുമായി കുത്തിവെച്ചത്. ഇതോടെ അവർ കൊവിഡ് പ്രതിരോധകുത്തിവെപ്പ് നേടിയ ലോകത്തെ ആദ്യത്തെ മനുഷ്യേതര ജീവികളായി മാറി ചരിത്രം കുറിച്ചു.

നായകൾക്കും പൂച്ചകൾക്കും കുത്തിവെക്കാനായി വികസിപ്പിച്ചെടുത്ത വാക്സിന്റെ രണ്ട് ഡോസുകൾ വീതമാണ് കുരങ്ങന്മാർ സ്വീകരിച്ചത്. ഒൻപത് പേരിലും വാക്സിൻ കുത്തിവെച്ചതിന്റെ പാർശ്വഫലങ്ങൾ കാണാൻ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും സുഖമായിരിക്കുകയാണെന്നും സാൻ ഡിയാഗോ മൃഗശാലയുടെ വക്താവ് ഡാർല ഡേവിഡ് അറിയിച്ചു.

ജനുവരിയിൽ മൃഗശാലയിൽ എട്ട് ഗൊറില്ലകൾ കൊവിഡ് രോഗബാധിതരായത് അധികൃതരെ പരിഭ്രാന്തരാക്കിയിരുന്നു. അതിനു പിന്നാലെയാണ് കൊവിഡ് വാക്സിൻ കുത്തിവെക്കാനുള്ള അടിയന്തര തീരുമാനമെടുത്തത്. രോഗലക്ഷണമില്ലാത്ത ഒരു സ്റ്റാഫ് അംഗത്തിൽ നിന്നാണ് ഗൊറില്ലകൾക്ക് രോഗം പിടിപെട്ടതെന്നാണ് കരുതപ്പെടുന്നത്. ഒറാങ്ങുട്ടാന്മാരും ബോനോബോ കുരങ്ങന്മാരും വൈറസ് പിടിപെടാൻ ഏറ്റവും സാധ്യതയുള്ള കുരങ്ങന്മാരായതിനാൽ അവർക്ക് വാക്സിൻ കുത്തിവെച്ചതെന്ന് അധികൃതർ പറഞ്ഞു.

Story Highlights – 9 great apes get COVID-19 vaccinations at San Diego Zoo

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top