ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (08-03-2021)

ഡോളർ കടത്ത്: അഭിഭാഷക ദിവ്യ കസ്റ്റംസ് ഓഫിസിൽ ഹാജരായി
തിരുവനന്തപുരം കരമനയിൽ നിന്നുള്ള അഭിഭാഷക ദിവ്യ കസ്റ്റംസ് ഓഫിസിൽ ഹാജരായി. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ദിവ്യയോട് ഹാജരാകാൻ കസ്റ്റംസ് പറഞ്ഞിരുന്നു.
മന്ത്രി എ കെ ശശീന്ദ്രന് എതിരെ പോസ്റ്ററുകള്‍
ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എതിരെ കോഴിക്കോട്ട് പോസ്റ്ററുകള്‍. എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്പ്
ഡല്‍ഹി സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോര്‍ട്ട്. കര്‍ഷക സമര വേദിക്ക് സമീപമാണ് വെടിവയ്പ് നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്ന് തവണ വെടിയുതിര്‍ത്തെന്ന് കര്‍ഷകര്‍. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.
കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ വിവാദം; പി സി വിഷ്ണുനാഥിന് എതിരെയും എസ് എസ് ലാലിനെതിരെയും പ്രതിഷേധം
കോണ്‍ഗ്രസില്‍ പോസ്റ്റര്‍ വിവാദം തുടരുന്നു. കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് പോസ്റ്റര്‍.
സ്വർണക്കടത്ത്; പ്രതികളുടെ രഹസ്യമൊഴി ഇ.ഡിക്ക് നൽകില്ല; അന്വേഷണ ഏജൻസിയുടെ അപേക്ഷ കോടതി തള്ളി
സ്വർണക്കടത്ത് കേസ് പ്രതികളുടെ രഹസ്യമൊഴി ലഭിക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ കോടതി തള്ളി. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയാണ് ഇ.ഡി ആവശ്യപ്പെട്ടത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികൾ രഹസ്യമൊഴി നൽകിയിരുന്നത്.
കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടില്ല
കേന്ദ്ര എജന്‍സികളുടെ അന്വേഷണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടില്ല. അന്വേഷണ എജന്‍സികളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിക്കാന്‍ കമ്മീഷന് അധികാരം ഇല്ലെന്നാണ് വിലയിരുത്തല്‍.
മുഖ്യമന്ത്രി ഇന്ന് മുതല്‍ ധര്‍മ്മടത്ത് പ്രചാരണത്തിനിറങ്ങും
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നു. ഇന്ന് മുതല്‍ ഈ മാസം 16 വരെയാണ് മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന പിണറായിക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉജ്ജ്വല സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here