Advertisement

വനിതാ ക്രിക്കറ്റ് വികസിപ്പിക്കുന്നു; ഐസിസി ഇവന്റുകളിൽ കൂടുതൽ ടീമുകൾ പങ്കെടുക്കും

March 8, 2021
2 minutes Read
ICC Expansion Women’s Game

വനിതാ ക്രിക്കറ്റ് വികസിപ്പിക്കാനൊരുങ്ങി ഐസിസി. ഐസിസി ഇവൻ്റുകളിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുമെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് മനു സാഹ്നി അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ വനിത ക്രിക്കറ്റ് ഏറെ വളർന്നു കഴിഞ്ഞെന്നും ടിവി കാഴ്ചക്കാരുടെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും റെക്കോർഡ് വർധനയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വനിതാ ക്രിക്കറ്റിൻ്റെ ദീർഘകാല വളർച്ചക്കായി ഞങ്ങൾക്ക് ശ്രദ്ധയും കടപ്പാടുമുണ്ട്. ആരാധകരെ ആകർഷിക്കാനും ആഗോളാടിസ്ഥാനത്തിൽ സംപ്രേഷണം മെച്ചപ്പെടുത്താനും ഞങ്ങൾ ശ്രമിക്കുകയാണ്. 2020 വനിതാ ടി-20 ലോകകപ്പിലെ ആരാധകബാഹുല്യം ഇത് സ്വയം തെളിയിക്കുന്നുണ്ട്. 1.1 ബില്ല്യൺ ആളുകൾ ലൈവ് കണ്ടു. ഏറ്റവുമധികം ആളുകൾ കണ്ട വനിതാ ക്രിക്കറ്റ് ഇവൻ്റായിരുന്നു അത്. എംസിജിയിൽ നടന്ന ഫൈനൽ കാണാൻ 86,174 പേരാണ് എത്തിയത്. അതും ഒരു റെക്കോർഡ് ആണ്.”- സാഹ്നി പറഞ്ഞു.

ആഗോളാടിസ്ഥാനത്തിൽ കൂടുതൽ രാജ്യങ്ങളെ പങ്കെടുപ്പിക്കാനാണ് ശ്രമം. വരും വർഷങ്ങളിൽ കൂടുതൽ ടീമുകൾക്ക് ക്വാളിഫിക്കേഷൻ മത്സരങ്ങളിൽ പങ്കെടുക്കാനാവും എന്നും സാഹ്നി കൂട്ടിച്ചേർത്തു.

Story Highlights – ICC Announces Expansion Of Women’s Game

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top