വിപണി പിടിക്കാന്‍ സിട്രോണ്‍; സി-5 എയര്‍ക്രോസ് എസ്‌യുവി ബുക്കിംഗ് ആരംഭിച്ചു

വാഹന വിപണിയില്‍ എന്നും പുതുമകള്‍ക്കാണ് സ്ഥാനം. പുതിയ വാഹനങ്ങള്‍ നിരത്തിലെത്തുമ്പോള്‍ തന്നെ അവയുടെ ഫേസ് ലിഫ്റ്റ് മോഡലുകള്‍ അണിയറയില്‍ ഒരുങ്ങിയിട്ടുണ്ടാകും. കൂടുതല്‍ ഓപ്ഷനുകളും യാത്ര സൗകര്യങ്ങളും വര്‍ധിപ്പിച്ചാകും പുതിയ മോഡലുകളെല്ലാം എത്തുക.

ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹനങ്ങള്‍ക്കും വാഹന കമ്പനികള്‍ക്കും ലഭിക്കുന്ന സ്വീകാര്യത ശ്രദ്ധേയമാണ്. ഒട്ടേറെ വിദേശ വാഹന നിര്‍മാതാക്കള്‍ ഇന്ത്യന്‍ വിപണിയിലേക്ക് വാഹനം എത്തിക്കുന്നതും അതിനാലാണ്.

ഇത്തരത്തില്‍ ഇന്ത്യന്‍ വിപണിയിലും ശക്തമായ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണും. 2019 ലെ ഓട്ടോ എക്‌സ്‌പോയിലാണ് സിട്രോണ്‍ സി-5 എയര്‍ക്രോസ് അവതരിപ്പിച്ചത്. വാഹനം ഏപ്രിലോടെ വിപണിയിലെത്തും.

ടാറ്റാ ഹാരിയര്‍, എംജി ഹെക്ടര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ എസ്‌യുവികളോട് മത്സരിച്ച് വിപണി പിടിക്കാനാണ് സിട്രോണ്‍ സി-5 ന്റെ വരവ്. വ്യത്യസ്തവും ആകര്‍ഷകവുമായാണ് സിട്രോണ്‍ സി-5 ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍വശത്ത്, ഗ്രില്ലുകളോട് ചേര്‍ന്ന് തന്നെ സിട്രോണ്‍ ലോഗോ നല്‍കിയിട്ടുണ്ട്. ഡൈനാമിക് ക്രോമിലുള്ള ഗ്രില്ലും ഇതിനൊപ്പമുണ്ട്. പിന്‍ ലൈറ്റുകളില്‍ ദീര്‍ഘചതുരാകൃതിയിലുള്ള ത്രീഡി എല്‍ഇഡി മൊഡ്യൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കരുത്തും സുരക്ഷയും

ഒരു എസ്‌യുവി വാങ്ങുന്നത് തന്നെ അല്‍പം സാഹസികമായി വാഹനം ഓടിക്കാന്‍ ഇഷ്ടപ്പെടുന്നവരാകും. ഗ്രിപ്പ് കണ്‍ട്രോളുമായി എത്തുന്ന സിട്രോണ്‍ സി-5 എല്ലാ പ്രതലങ്ങളിലും വാഹനത്തിന് മികച്ച പ്രകടനം ഉറപ്പുവരുത്തുന്നു. സ്റ്റാന്റേര്‍ഡ് (ഇസിഎസ്- ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍), സ്‌നോ, ഓള്‍ ടെറെയ്ന്‍(മഡ്, ഗ്രാസ്..etc), സാന്‍ഡ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ ഓഫ്. ഹില്‍ ഡിസെന്റ് അസിസ്റ്റന്റ് ഫീച്ചറും വാഹനത്തിന്റെ പ്രത്യേകതയാണ്. സിട്രോണിന്റെ പ്രോഗ്രസീവ് ഹൈഡ്രോളിക് കുഷ്യന്‍സ് സസ്‌പെന്‍ഷനും വാഹനത്തിലുണ്ട്.

നാല് നിറങ്ങളും മൂന്ന് ബൈ ടോണ്‍ റൂഫ് ഓപ്ഷനും

നാല് നിറങ്ങളില്‍ വാഹനം ലഭ്യമാണ്. മൂന്ന് ബൈ ടോണ്‍ റൂഫ് ഓപ്ഷനും ലഭ്യമാണ്. 12.3 ഇഞ്ച് ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. പാര്‍ക്ക് അസിസ്റ്റന്റ് ഫീച്ചര്‍ എന്നിവയെല്ലാം പ്രത്യേകതകളാണ്. മൂന്ന് ആംബിയന്‍സ് ഓപ്ഷനുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. ബ്രൗണ്‍, ബ്ലൂ, റെഡ് ഓപ്ഷനുകളാണ് ലഭിക്കുക.

എന്‍ജിനും ഇന്ധനക്ഷമതയും

പുതിയ ഇഎടി8 ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് സിട്രോണ്‍ സി5 ന് കരുത്ത് പകരുന്നത്. കൂടുതല്‍ ഇന്ധനക്ഷമത പകരുന്ന ഗിയര്‍ബോക്‌സാണിത്. 177 എച്ച്പി പവറും 400 എന്‍എം ടോര്‍ക്കും നിര്‍മിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് സി5 എയര്‍ക്രോസ് എത്തുക.

ഏപ്രില്‍ ആറു വരെ സിട്രോണ്‍ സി5 എയര്‍ക്രോസ് ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ മെയിന്റനന്‍സ് പാക്കേജ് ആണ് സിട്രോണ്‍ സൗജന്യമായി നല്‍കുന്നത്. സിട്രോണിന്റെ http://bit.ly/3e7LnZ9 വെബ്‌സൈറ്റില്‍ വാഹനം പ്രീബുക്ക് ചെയ്യുന്നതിന് സാധിക്കും.

Story Highlights – Citroen C5 Aircross SUV bookings  opened

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top