Advertisement

ഗവേഷകരെ അത്ഭുതപ്പെടുത്തിയ വിചിത്ര ജീവി; കടൽത്തീരത്ത് കണ്ടെത്തിയത് 23 അടിയോളം നീളമുള്ള കൂറ്റൻ ജീവി

March 8, 2021
Google News 2 minutes Read

വെയ്‌സിലെ ബ്രോഡ് ഹാവെൻ സൗത്ത് ബീച്ച് തീരത്ത് ചത്തടിഞ്ഞ് 23 അടിയോളം നീളമുള്ള വിചിത്ര ജീവി. കൂറ്റൻ ജീവിയുടെ അഴുകിത്തുടങ്ങിയ ശരീരമാണ് അടിഞ്ഞിരിക്കുന്നത്. മറൈൻ എൻവയോൺമെന്റൽ മോണിറ്ററിങ് യൂണിറ്റ് അവരുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്.

തിമിംഗലത്തിന്റെ ശരീരമാകാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ സമുദ്ര ഗവേഷകരെത്തി പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ ശരീരമല്ല ഇതെന്ന് മനസിലാക്കിയത്.
ബാസ്കിൻ സ്രാവിന്റേതാകാമെന്നാണ് ഗവേഷകരുടെ നിഗമനം.

സ്രാവുകളിൽ വലുപ്പത്തിൽ രണ്ടാം സ്ഥാനമാണ് ബാസ്കിന് സ്രാവുകൾക്കുള്ളത്. 8 മീറ്ററോളം വലുപ്പമുണ്ടാകും പൂർണ്ണ വളർച്ചയെത്തിയ ബാസ്കിൻ സ്രാവുകൾക്ക്. വലുപ്പത്തിൽ മുന്നിലുള്ളത് വെയ്ൽ സ്രാവുകളാണ്.

Story Highlights – Mysterious 8-Meter-Long Faceless Sea Creature Found On Welsh Beach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here