വനിതാ ദിനത്തിൽ വ്യത്യസ്ത പ്രമേയവുമായി നീന കുറുപ്പിന്റെ ‘വുമൻസ് ഡേ’

വനിതാ ദിനത്തോടനുബന്ധിച്ചു പുറത്തിറക്കിയ വുമൻസ് ഡേ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ടോം ജെ മങ്ങാട്ട് തിരക്കഥഎഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീന കുറുപ്പ് മുഖ്യ വേഷത്തിലെത്തുന്നു.
വനിതാ ദിനത്തിൽ തികച്ചും വ്യത്യസ്ത പ്രമേയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.കുടുംബ പ്രാരാബ്ദങ്ങൾക്കിടെ ശബ്ദം നഷ്ടമായ സ്ത്രീ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് കഥ തുടങ്ങുന്നത്. സ്വപ്നങ്ങൾക്ക് പിറകെ പോകാൻ പ്രായമോ വിലക്കുകളോ തടസമല്ലെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു.
സുമിത്രയെന്ന നായിക കഥാപാത്രത്തോടെ നീന കുറുപ്പ് നൂറ് ശതമാനം നീതി പുലർത്തി. സ്വപ്നങ്ങളെ ഉള്ളിൽ കുഴിച്ചു മൂടി കഴിയുന്ന വീട്ടമ്മമാർക്ക് വലിയ പ്രചോദനമാണ് ചിത്രം.
എൻ ഇ സുധീർ, ലാലി പി എം യദു നന്തൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതറിപ്പിച്ചിരിക്കുന്നത്.
Story Highlights – neena kurup short film on womens day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here