തിയറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്; സെക്കന്‍ഡ് ഷോയ്ക്ക് അനുമതി

തിയറ്ററുകളുടെ സമയ നിയന്ത്രണത്തില്‍ ഇളവ്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കി. ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് വ്യാഴാഴ്ച തിയറ്ററിലെത്തും.
കൊവിഡിനെ തുടര്‍ന്ന് സിനിമാ മേഖല വലിയൊരു പ്രതിസന്ധിയിലൂടെയായിരുന്നു കടന്നുപൊയ്‌ക്കോണ്ടിരുന്നത്. സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയില്ലായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. റിലീസുകള്‍ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.
സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ വലിയ വരുമാന നഷ്ടം ഉണ്ടാകുന്നതിനാല്‍ തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യവും ഉണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നില്ല. ഇതര ഭാഷാ ചിത്രങ്ങള്‍ മാത്രമായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്.
Story Highlights – Permission for Second Show
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here