Advertisement

പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു: വിവാദങ്ങളില്‍ പ്രതികരണവുമായി ചീഫ് ജസ്റ്റിസ്

March 8, 2021
1 minute Read
s a bobde

വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. പീഡനക്കേസിലെ സുപ്രിം കോടതി നടപടിയില്‍ വനിതാ സംഘടനകളും നേതാക്കളും അടക്കം വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.

Read Also : പീഡന ആരോപണം: സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരെയുള്ള നടപടി അവസാനിപ്പിച്ചു

കഴിഞ്ഞ തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ബലാത്സംഗ കേസ് പരിഗണിക്കവേ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വിശദീകരിച്ചു. ഇരയായ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ല. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുകയാണോ എന്നാണ് ചോദിച്ചത്. വിവാഹം കഴിക്കാമെന്ന് പ്രതി വാഗ്ദാനം നല്‍കിയിരുന്നതായി രേഖകളില്‍ കണ്ടു. ഇതിനെ തുടര്‍ന്നാണ് ചോദ്യമുന്നയിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി.

സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നതാണ് തന്റെ കോടതിയെന്നും എസ് എ ബോബ്‌ഡെ കൂട്ടിച്ചേര്‍ത്തു. മറ്റൊരു പീഡനക്കേസ് ഇന്ന് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. സുപ്രിംകോടതിയില്‍ നിന്നുണ്ടായ പരാമര്‍ശങ്ങളും പ്രതിയായ സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍ നിന്ന് നാലാഴ്ചത്തേക്ക് സംരക്ഷണം നല്‍കിയതും വലിയ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു.

വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും, പ്രതിക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കിയ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. എസ് എ ബോബ്‌ഡെ വ്യക്തത വരുത്തിയത് വനിതാ ദിനത്തിലാണെന്നത് ശ്രദ്ധേയമാണ്.

Story Highlights – s a bobde, womens day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top