ഈ ബാർബർ ബാലൻ വ്യത്യസ്തനാണ്

79 വയസിനിടയിൽ 60 വർഷവും ബാർബറായിട്ടാണ് എറണാകുളം ചെറിയപ്പിള്ളി സ്വദേശി ബാലകൃഷ്ണന്റെ ജീവിതം. ഇപ്പോഴും ജോലിയിൽ തുടരുന്ന കൊച്ചിയിലെ തന്നെ ഏറ്റവും പ്രായം കൂടിയ ബാർബർമാരിൽ ഒരാളാണ് ബാലൻ ചേട്ടൻ. ഒരുപാട് ഓർമകളും അനുഭവങ്ങളുമുണ്ട് ബാലകൃഷ്ണന്. അതുകൊണ്ടുതന്നെ ഈ ബർബർ ബാലൻ അൽപ്പം വ്യത്യസ്തമാണ്.
വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ബാലകൃഷ്ണനേയും മൂന്ന് സഹോദരിമാരേയും അച്ഛന്റെ ജേഷ്ഠനാണ് വളർത്തിയത്. വളരെ യാതനാപൂർണമായിരുന്നു തന്റെ ചെറുപ്പകാലമെന്ന് ബാലകൃഷ്ണൻ ഓർത്തെടുക്കുന്നു. കപ്പലണ്ടി പിണ്ണാക്കും തേങ്ങയും ഗോതമ്പ് നുറുക്കുമൊക്കെ കഴിച്ചുള്ള കുട്ടിക്കാലം. ഏഴാം ക്ലാസ് വരെ പഠിച്ചു. തുടർന്ന് കൈത്തൊഴിലായി മുടിവെട്ട് പഠിക്കുകയായിരുന്നു.
1985 കാലഘട്ടത്തിലാണ് ബാർബർമാരുടെ അസോസിയേഷന്റെ തലപ്പത്തേയ്ക്ക് ബാലകൃഷ്ണൻ എത്തുന്നത്. സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായെല്ലാം ഏറെക്കാലം പ്രവർത്തിച്ചു. 79-ാം വയസിലും സംഘടനയുടെ പ്രവർത്തനങ്ങളിലുണ്ട്.
മൂന്ന് പെൺമക്കളാണ് ബാലകൃഷ്ണന്. ഭാര്യ 2016 ൽ മരിച്ചു. സ്വന്തം അധ്വാനം കൊണ്ട് നിർമിച്ച വീട്ടിൽ ഒറ്റയ്ക്കാണ് ജീവിതം. സ്വന്തമായി പണിയെടുത്താലേ ജീവിക്കാൻ സാധിക്കൂ എന്ന അവസ്ഥയാണ് ബാലകൃഷ്ണന്. ദിവസവും മുടങ്ങാതെ കഴിക്കേണ്ട മരുന്നുണ്ട്. ഭക്ഷണത്തിനുള്ളതും സമ്പാദിക്കണം. അതുകൊണ്ട് ബാലകൃഷ്ണന് ഈ തൊഴിൽ തുടർന്നേ മതിയാകൂ.
വിഡിയോ സ്റ്റോറി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here