ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ സൗദി അറേബ്യ ഉള്‍പ്പെടെ 13 രാജ്യങ്ങളുടെ പേരുകളാണുള്ളത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന വിവിധ രാജ്യങ്ങളിലെ ആളുകള്‍ക്ക് ക്വാറന്റീന്‍ അടക്കമുളള നിയന്ത്രണങ്ങള്‍ അബുദാബി ഏര്‍പ്പെടുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി.
ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോംഗ്, ഐലന്റ്, കസാക്കിസ്ഥാന്‍, മൗറീഷ്യസ്, മൊറോക്കോ, ന്യൂസിലാന്റ്, സൗദി അറേബ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീന്‍ ലിസ്റ്റില്‍ ഉള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയില്‍ എത്തിയതിനുശേഷം നിര്‍ബന്ധിത ക്വാറന്റീന്‍ നടപടികളില്‍ നിന്നും ഒഴിവാക്കുമെന്ന് അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് അറിയിച്ചു.
ഇന്നു മുതല്‍ ഗ്രീന്‍ലിസ്റ്റ് പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാരുടെയും താമസക്കാരുടെയും സുരക്ഷ സംബന്ധിച്ച കര്‍ശനമായ മാനദണ്ഡങ്ങള്‍ക്ക് വിധേയമാണ് ഗ്രീന്‍ ലിസ്റ്റ് തയാറാക്കുന്നത്.
Story Highlights – Abu Dhabi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here