Advertisement

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രിംകോടതിയില്‍

March 9, 2021
2 minutes Read

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ അവരുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെന്ന കോടതിയലക്ഷ്യ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുപ്രിംകോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും, രാഷ്ട്രീയ പാര്‍ട്ടികളും വീഴ്ച വരുത്തിയെന്നാണ് ആരോപണം.

ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞതവണ ബിഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും നോട്ടിസ് അയച്ചിരുന്നു. പൊതുപ്രവര്‍ത്തകനായ ബ്രജേഷ് സിംഗിന്റെ ഹര്‍ജിയിലായിരുന്നു നടപടി.

Story Highlights – Bihar Assembly elections- Supreme Court – criminal case details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top