സ്ഥാനാര്‍ത്ഥി നിര്‍ണയം: സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ജില്ലാ എക്‌സിക്യൂട്ടീവുകള്‍ നല്‍കിയ പട്ടികയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ പരിഗണിക്കുന്നത്.
2016 ല്‍ 27 സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. ഇത്തവണ 24 സീറ്റുകളായിരിക്കും പാര്‍ട്ടിക്ക് ലഭിക്കുക. രണ്ടു ദിവസങ്ങളിലായി ചേര്‍ന്ന ജില്ലാ നിര്‍വാഹക സമിതി യോഗങ്ങള്‍ ഈ മണ്ഡലങ്ങളിലേക്കുള്ള പരിഗണനാ പട്ടിക തയാറാക്കിയിരുന്നു. ഇതില്‍ നിന്നായിരിക്കും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുക. രാവിലെ പത്തിന് സംസ്ഥാന നിര്‍വാഹക സമിതിയും ഉച്ചയ്ക്ക് 12ന് കൗണ്‍സിലും ആണ് ചേരുന്നത്.
മൂന്ന് തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. ഈ മാനദണ്ഡമനുസരിച്ചാണ് ജില്ലാ നേതൃത്വങ്ങള്‍ പട്ടിക തയാറാക്കിയിരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് പട്ടിക. മന്ത്രിമാരില്‍ ഇ. ചന്ദ്രശേഖരന്‍ മാത്രമാണ് മത്സരരംഗത്ത് ഉണ്ടാവുക. രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാമെന്ന പ്രതീക്ഷയിലാണ് ഇടത് നേതൃത്വം.
Story Highlights – CPI state leadership meetings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here