ഇന്ധന വിലവര്‍ധനവ്; പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം ഇന്നും പ്രതിഷേധിക്കും

ഇന്ധന വിലവര്‍ധനവിനെതിരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. ഇന്ധന വില വര്‍ധന വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ പ്രതിപക്ഷം തിരുമാനിച്ചു. ഇന്നും ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കും.
2021-2022 വര്‍ഷത്തേക്കുള്ള ഉപധനാഭ്യര്‍ത്ഥന, ഫിനാന്‍സ് ബില്‍ എന്നിവ പാസാക്കിയെടുക്കാനുള്ള പ്രമേയം ധനമന്ത്രി ഇന്ന് ഇരു സഭകളിലും അവതരിപ്പിക്കും. ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായ അത്യാഹിതവുമായി ബന്ധപ്പെട്ട പ്രസ്താവന ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് സഭയില്‍ നടത്തും.
Story Highlights – Fuel price hike – Opposition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here