കേരളത്തിൽ നിന്നും വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല : തമിഴ്‌നാട് സർക്കാർ

കേരളത്തിൽ നിന്നും വരുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ലെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. ന്നാൽ ഇ പാസ് ഉള്ളവർക്ക് മാത്രമേ ഇനി വാളയാർ അതിർത്തി കടന്നു തമിഴ്നാട്ടിലേക്ക് പോകാൻ കഴിയൂ.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിർത്തി കടത്തിവിടുകയുള്ളൂ എന്ന വാർത്തയെ തുടർന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തമിഴ്‌നാട് സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് മറുപടി ലഭിച്ചത്.
കഴിഞ്ഞ മാസമാണ് കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് തമിഴ്‌നാട് നിയന്ത്രണമേർപ്പെടുത്തിയെന്ന വാർത്ത പുറത്തുവരുന്നത്. ഈ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റും ക്വാറന്റീനും നിർബന്ധമാക്കിയിരുന്നു.
Story Highlights – rtpcr test not mandatory for kerala travelers says TN
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here