മലപ്പുറത്ത് ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കും: എപി അബ്‍ദുള്ളകുട്ടി

abdullakutty malappuram by elections

മലപ്പുറം ബിജെപിക്ക് ബലികേറാമലയെല്ലന്ന് മലപ്പുറം ലോക്സഭാ സ്ഥാനാർഥി എപി അബ്‍ദുള്ളകുട്ടി. മലപ്പുറം ഉപതെരഞ്ഞെടുപ്പ് പികെ കുഞ്ഞാലിക്കുട്ടിയുടെ മർക്കടമുഷ്ഠി കൊണ്ട് അടിച്ചേല്പിച്ചത് ആണെന്നും ഇത്തവണ ബിജെപി അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും എപി അബ്‍ദുള്ളകുട്ടി 24 നോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി പ്രഖ്യാപിച്ചത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് ബിജെപി അബ്‍ദുള്ളക്കുട്ടിയെ മലപ്പുറത്ത് മത്സരിപ്പിക്കുന്നത്.

Read Also : മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എ. പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവച്ചതോടെയാണ് മലപ്പുറം ലോക്സഭാ സീറ്റിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൽഡിഎഫും യുഡിഎഫും ഇതുവരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. മുസ്ലിം ലീഗിൽ നിന്ന് മുൻ രാജ്യസഭാ അംഗം എംപി അബ്‍ദു സമദ് സമദാനി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. എസ്എഫ്ഐ നേതാവ് വിപി സാനുവിനെയാണ് മലപ്പുറത്തെ സിപിഐഎം സ്ഥാനാർത്ഥി.

Story Highlights – ap abdullakutty on malappuram by elections

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top