Advertisement

‘ജയിക്കാൻ വേണ്ടി തന്നെയാണ് എല്ലാവരും മത്സരിക്കുന്നത്’; ജോസ് കെ മാണിക്ക് കാനം രാജേന്ദ്രന്റെ മറുപടി

March 10, 2021
1 minute Read
kanam rajendran reply to jose k mani

ജോസ് കെ മാണിക്ക് മറുപടി നൽകി കാനം രാജേന്ദ്രൻ. ജയിക്കാൻ വേണ്ടി തന്നെയാണ് എല്ലാവരും മത്സരിക്കുന്നതെന്നും അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും കാനം പറഞ്ഞു.

സീറ്റ് നേടിയെടുക്കലല്ല വിജയിച്ചു വരുന്നതാണ് ശക്തിയെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജോസ് കെ മാണി മറുപടി നൽകിയിരുന്നു. മത്സരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ഇടതു മുന്നണിയുടെ ജയത്തിനായി മത്സരിക്കുമെന്നും ജയിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇതിന് മറുപടിയാണ് കാനം ഇന്ന് നൽകിയത്.

സീറ്റ് വിഭജനത്തെ കുറിച്ചും കാനം പ്രതികരിച്ചു. ചില കൂടിയാലോചനകൾ ആവശ്യമായതിനാലാണ് നാലു സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്. രണ്ടു സീറ്റുകൾ ഘടകകക്ഷികൾക്ക് വിട്ട് നൽകാമെന്നായിരുന്നു സിപിഐ സമ്മതിച്ചത്. അതനുസരിച്ചാണ് 25 സീറ്റുകളിൽ മത്സരിക്കുന്നതെന്നും സിപിഐ പറഞ്ഞു. കൂടുതൽ ആളുകൾ കോൺഗ്രസിൽ നിന്നു വിട്ടു പോകുമെന്നും കാനം പറഞ്ഞു.

Story Highlights – kanam rajendran reply to jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top