എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും; എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയായേക്കും

എല്‍ജെഡി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ്‌കുമാര്‍ കല്‍പറ്റയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. കൂത്തുപറമ്പില്‍ കെ.പി. മോഹനനും വടകരയില്‍ മനയത്ത് ചന്ദ്രനും മത്സരിക്കും. ഷെയ്ഖ് പി. ഹാരീസിനെ രാജ്യസഭയിലേക്കാണ് പരിഗണിക്കുക.
ഇന്ന് രാവിലെ 10 മണിക്ക് സംസ്ഥാന കമ്മിറ്റി യോഗം ചേരും. ഇതിന് ശേഷം വൈകിട്ട് നാലുമണിക്ക് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരും. ഇതിനുശേഷമാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കല്‍പറ്റ സീറ്റില്‍ എം.വി. ശ്രേയാംസ് കുമാര്‍ തന്നെ മത്സരിക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.
Story Highlights – LJD to announce candidates today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here