ഉത്തരാഖണ്ഡിൽ തിരാത്ത് സിംഗ് റാവത്ത് പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു

തിരാത്ത് സിംഗ് റാവത്ത് ഉത്തരാഖണ്ഡിലെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ഡെറാഡൂണിൽ നടന്ന ചടങ്ങിലാണ് ഉത്തരാഖണ്ഡിലെ ഒമ്പതാമത് മുഖ്യമന്ത്രിയായി തിരാത്ത് സിങ് റാവത്ത് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്രമോദി റാവത്തിനെ അഭിനന്ദിച്ചു
ഉത്തരാഖണ്ഡ് ബിജെപിയിലെ പ്രതിസന്ധിയെത്തുടർന്ന് ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ച് സാഹചര്യത്തിലാണ് ഇന്ന് ചേർന്ന ആഖജ നിയമസഭാ കക്ഷിയോഗം പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.വൈകിട്ട് ഡെറാഡൂണിൽ നടന്ന ചടങ്ങിൽ ഗവർണർ ബേബി റാണി മൗര്യ സത്യവാചകം ചൊല്ലിക്കൊടുത്തു
കാർഷിക മേഖലയെയും, ടൂറിസത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് മുൻഗണനയെന്ന് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം തിരാത്ത് സിങ് റാവത് പറഞ്ഞു.
ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന തിരാത് സിംഗ് റാവത്ത് രണ്ട് ദശകങ്ങളായി ഉത്തരാഖണ്ഡ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ്. 2013-15 കാലത്ത് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു.
Story Highlights – tirath singh sworn in as uttarakhand cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here