ഒപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്

പാലക്കാട്ട് ഒപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത സാഹചര്യത്തിലാണ് നീക്കം. വൈകീട്ട് പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലാണ് യോഗം ചേരുക.
തന്നെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ബെന്നി ബെഹനനും വിളിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ആരെയും വേദനിപ്പിക്കാതെ തീരുമാനങ്ങള്‍ വരണമെന്നാണ് ആഗ്രഹം. എ വി ഗോപിനാഥ് ഡിസിസി പ്രസിഡന്റ് പദവി ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം. ചില നേതാക്കള്‍ ഇതിന് എതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇന്നലെ എ വി ഗോപിനാഥ് നിലപാട് പ്രഖ്യാപിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ കെ സുധാകരന്‍ ഇടപെട്ട് തീരുമാനം മാറ്റുകയായിരുന്നു. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാനാണ് എ വി ഗോപിനാഥിന്റെ നീക്കം. കഴിഞ്ഞ ദിവസം കെ സുധാകരന്‍ ഇദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു.
Story Highlights – congress, palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here