പിറവം മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുണ്ട്; വിജയം ഉറപ്പാണെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.സിന്ധുമോള്‍ ജേക്കബ്

പിറവം മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുണ്ടെന്നും ഇക്കുറി വിജയം ഉറപ്പാണെന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.സിന്ധുമോള്‍ ജേക്കബ്. സിപിഐഎം സംസ്ഥാന നേതൃത്വം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മേല്‍വിലാസത്തില്‍ മത്സരിക്കാന്‍ തീരുമാനം ഉണ്ടായതെന്നും സിന്ധുമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഇന്നലെ അപ്രതീക്ഷിതമായാണ് സിപിഐഎം നേതാവായ സിന്ധുമോള്‍ ജേക്കബിനെ ജോസ് കെ. മാണി വിഭാഗം പിറവത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
വര്‍ഷങ്ങളായി ഇടതുമുന്നണി പ്രവര്‍ത്തകയാണ്. എതിര്‍ സ്ഥാനാര്‍ത്ഥി ആരാണെന്നത് പ്രസക്തമല്ല. ഇടതുമുന്നണിയുടെ തുടര്‍ഭരണമാണ് ഇനിയും ഉണ്ടാകേണ്ടത്. അതിന് ജനം ഒപ്പം നില്‍ക്കുമെന്നാണ് കരുതുന്നത്. ചുരുങ്ങിയ ഭൂരിപക്ഷത്തിലാണ് അനൂപ് ജേക്കബ് വിജയിച്ചിരുന്നത്. ഇത്തവണ എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. കഴിഞ്ഞ 15 വര്‍ഷമായി എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. ഇത്തവണ ഇടതുമുന്നണിയുമായി സംസാരിച്ചാണ് കേരളാ കോണ്‍ഗ്രസ് മേല്‍വിലാസത്തില്‍ സ്ഥാനാര്‍ത്ഥിയായിരിക്കുന്നതെന്നും സിന്ധുമോള്‍ ജേക്കബ് പറഞ്ഞു.
Story Highlights – Dr Sindhumol Jacob
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here