പെൺകുട്ടികൾ ജീൻസും പുരുഷന്മാർ ഷോർട്ട്സും ധരിക്കുന്നത് വിലക്കി ഉത്തർപ്രദേശിലെ ഖാപ് പഞ്ചായത്ത്

പെൺകുട്ടികൾ ജീൻസും പുരുഷൻമാർ ഷോർട്ട്സും ധരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശിലെ ഖാപ് പഞ്ചായത്ത്. മുസഫർനഗറിലെ പിപ്പൽഷാ ഗ്രാമത്തിൽ ചേർന്ന നാട്ടുകൂട്ടമാണ് തീരുമാനമെടുത്തത്. സംഭവം വിവാദമായിട്ടുണ്ട്.
ജീൻസിന് പുറമേ പെൺകുട്ടികൾ സ്കർട്ട് ധരിക്കുന്നതിനും നാട്ടുകൂട്ടം വിലക്കി. ഇത് സംസ്കാരത്തിന് യോജിച്ചതല്ലെന്നാണ് നാട്ടുകൂട്ടത്തിന്റെ അഭിപ്രായം. പുരുഷൻമാരും യോജിച്ച വസ്ത്രം ധരിക്കണം. അനുയോജ്യമായ വസ്ത്രം ധരിക്കാത്ത പക്ഷം അവർക്കെതിരെ സാമൂഹിക വിലക്ക് നടപ്പാക്കുമെന്നും ഭാരതീയ കിസാൻ സംഗതൻ പ്രസിഡന്‍റ് താകൂർ പുരാൻ സിംഗ് പറഞ്ഞു.
ഇന്ത്യൻ വേഷങ്ങളിലേക്ക് സ്ത്രീകളും പുരുഷൻമാരും പൂർണമായും മാറണം. സാരികൾ, ഖാഗ്രകൾ, സൽവാർ ഖമീസ് തുടങ്ങിയ പാരമ്പര്യ വസ്ത്രങ്ങളാണ് ധരിക്കേണ്ടത്. അല്ലാത്തവർക്കെതിരെ ശിക്ഷയും ബഹിഷ്കരണവും നടപ്പാക്കുമെന്നും താകൂർ പുരാൻ സിംഗ് വ്യക്തമാക്കി.
Story Highlights – Muzaffarnagar khap panchayat bans jeans for girls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here