പിറവത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കും: ഡോ.സിന്ധു മോള്‍ ജേക്കബ് ട്വന്റിഫോറിനോട്

പിറവത്ത് ഇന്ന് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഡോ.സിന്ധു മോള്‍ ജേക്കബ് ട്വന്റിഫോറിനോട്. സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് സ്ഥാനാര്‍ത്ഥിയായത്. പ്രാദേശിക പ്രശ്‌നങ്ങള്‍ നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും അവര്‍ പറഞ്ഞു.
15 വര്‍ഷമായി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. തനിക്ക് ഔഗ്യോഗിക സ്ഥാനങ്ങളില്ല. മത്സരിക്കുകയെന്നത് വ്യക്തിപരമായ തീരുമാനമല്ലെന്നും അവര്‍ വ്യക്തമാക്കി. ചിഹ്നം രണ്ടിലയായിരിക്കും. പിറവം മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സിന്ധു മോള്‍.
അതേസമയം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പേയ്‌മെന്റ് സീറ്റിന് ശ്രമിച്ചുവെന്ന് യൂത്ത് ഫ്രണ്ട് നേതാവും പിറവം നഗരസഭാ കൗണ്‍സിലറും കൂടിയായ ജില്‍സ് പെരിയപുറം പ്രതികരിച്ചു. ജോസ് കെ മാണി തന്നെ മുന്നില്‍ കണ്ടാണ് പിറവം സീറ്റ് വാങ്ങിയത്. കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് നടന്നത്. പേയ്‌മെന്റ് സീറ്റ് ലഭിക്കാത്തതിനാലാണ് സിപിഐഎമ്മില്‍ നിന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും ജില്‍സ്. കഴിഞ്ഞ ദിവസം ജില്‍സ് പെരിയപുറം പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടിയിലില്ലാത്ത ഡോ. സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.
Story Highlights – kerala congress m, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here