യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ

ബംഗളൂരുവിൽ യുവതിയെ മർദിച്ച സോമാറ്റോ ഡെലിവറി ബോയ് അറസ്റ്റിൽ. കുറ്റകൃത്യം നടന്നതിൽ തങ്ങൾ ഖേദിക്കുന്നുണ്ടെന്നും യുവതിക്ക് വേണ്ട ചികിത്സാസഹായം നൽകുമെന്നും സൊമാറ്റൊ അറിയിച്ചു.
മേക്കപ്പ് ആർട്ടിസ്റ്റും യൂട്യൂബറുമായ ഹിതേഷാ ചന്ദ്രനിയുടെ പരാതിയിലാണ് പൊലീസ് കാമരാജിനെ അറസ്റ്റ് ചെയ്തത്. തനിക്കുണ്ടായ ദാരുണമായ അനുഭവം ഹിതേഷാ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. സൊമാറ്റോ വഴി ഓർഡർ ചെയ്ത ഭക്ഷണം വൈകിയതോടെ ഹിതേഷ കസ്റ്റമർ കെയറിൽ നിരന്തരം വിളിച്ച് അന്വേഷിക്കുകയായിരുന്നു.
ഈ സമയത്താണ് കാമരാജ് ഭക്ഷണവുമായി എത്തിയത്. തനിക്ക് ഭക്ഷണം വേണ്ടെന്നും താൻ കസ്റ്റമർ കെയർ മായി സംസാരിക്കുകയാണെന്നും ഹിതേഷ കാമരാജിനോട് പറഞ്ഞു. ഞാൻ നിങ്ങളുടെ അടിമയാണോ എന്ന് ചോദിച്ചായിരുന്നു കാമരാജ് യുവതിക്ക് നേരെ മർദനം അഴിച്ചുവിട്ടത്. മൂക്കിൽ നിന്നും ചോര പൊടിയുന്നത് കണ്ടു കാമരാജ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
ഹിതേഷക്ക് നേരെ ഉണ്ടായ അക്രമത്തിൽ തങ്ങൾ ഖേദിക്കുന്നു എന്നും ചികിത്സക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് സൊമാറ്റോ അറിയിച്ചു. കാമരാജ്‌നെ സൊമാറ്റോയിൽ നിന്നും ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
Story Highlights – zomato delivery boy arrested for attacking customer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here