സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41

സംസ്ഥാനത്ത് ഇന്ന് 1780 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 265, മലപ്പുറം 205, തൃശൂർ 197, തിരുവനന്തപുരം 165, എറണാകുളം 154, കൊല്ലം 153, കണ്ണൂർ 131, കോട്ടയം 127, ആലപ്പുഴ 97, പത്തനംതിട്ട 76, പാലക്കാട് 67, കാസർഗോഡ് 66, വയനാട് 41, ഇടുക്കി 36 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയിൽ നിന്നും വന്ന ഒരാൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (99), ദക്ഷിണാഫ്രിക്ക (2) എന്നീ രാജ്യങ്ങളിൽ നിന്നും വന്ന 101 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 85 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 52,134 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.41 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,21,82,285 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4369 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1579 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 139 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 259, മലപ്പുറം 194, തൃശൂർ 191, തിരുവനന്തപുരം 113, എറണാകുളം 143, കൊല്ലം 147, കണ്ണൂർ 94, കോട്ടയം 118, ആലപ്പുഴ 96, പത്തനംതിട്ട 68, പാലക്കാട് 24, കാസർഗോഡ് 57, വയനാട് 41, ഇടുക്കി 34 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
9 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. കണ്ണൂർ 3, എറണാകുളം 2, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3377 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 130, കൊല്ലം 663, പത്തനംതിട്ട 243, ആലപ്പുഴ 253, കോട്ടയം 36, ഇടുക്കി 80, എറണാകുളം 623, തൃശൂർ 245, പാലക്കാട് 64, മലപ്പുറം 204, കോഴിക്കോട് 373, വയനാട് 106, കണ്ണൂർ 302, കാസർഗോഡ് 55 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,50,603 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,589 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,52,760 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 4829 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 496 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.
Story Highlights – 1780 covid cases today in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here