മൈജിയുടെ പുതിയ ഷോറൂം പിറവത്ത് മാർച്ച് 13ന് പ്രവർത്തനമാരംഭിക്കുന്നു

ഇനി പിറവത്തുക്കാർക്ക് വേറൊരു റേഞ്ച് ഓഫർ , വിലക്കുറവ് എന്നിവയ്‌ക്കൊപ്പം ഏറ്റവും നല്ല ഗാഡ്ജറ്റുകൾകളും സ്വന്തമാക്കാം. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയാണ് myG. നാടിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങൾക്ക് കൂടുതൽ നിറംപകർന്ന്, ഏറ്റവും മികച്ച കളക്ഷനുമായി പിറവം പാഴൂരിന് സമീപം മൈജി മാർച്ച് 13 മുതൽ പ്രവർത്തനമാരംഭിക്കുകയാണ്.
ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടാണ് പിറവത്തെ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഉല്പന്നങ്ങൾക്ക് കമ്പനി നൽകുന്ന ഓഫറുകൾക്ക് പുറമെ മൈ ജിയിൽ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മൈജിയുടെ ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.
വിശാലമായ ഷോറൂമുകളിൽ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനോടെ ഉപഭോക്താക്കൾക്ക് വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് മൈജി. ഇതിലെല്ലാം ഉപരി പിറവം മൈ ജിയിൽ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ (സ്മോള്‍ അപ്ലയന്‍സസ്) കളക്ഷനുമുണ്ട്.
ഉപഭോക്താക്കള്‍ക്കായി 10% വരെ ക്യാഷ് ബാക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.
www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here