Advertisement

നൂർബിന റഷീദിനെതിരെ പ്രതിഷേധം

March 12, 2021
1 minute Read

കോഴിക്കോട് സൗത്തിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി നൂർബിന റഷീദിനെതിരെ പ്രതിഷേധം. ലീഗ് മണ്ഡലം ഭാരവാഹികളാണ് നൂർബിനയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയെ മാറ്റണമെന്നാണ് ആവശ്യം. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് സ്ഥാനാർത്ഥിയെ മാറ്റാൻ ആവശ്യപ്പെടും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് ഇക്കാര്യം ഉന്നയിക്കാനും നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.

ലീഗ് നേതാക്കൾ മാധ്യമങ്ങളെ കണ്ട് മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടിരുന്നു. 27 മണ്ഡലങ്ങളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. പട്ടികയിൽ ആകെ ഇടം പിടിച്ച വനിതാ നേതാവാണ് നൂർബിന റഷീദ്.

Story Highlights – Noorbina Rasheed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top