തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി

തൃപ്പൂണിത്തുറയിൽ കെ ബാബുവിനായി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടരാജി. രാജിക്കത്ത് ഡിസിസിയ്ക്കും കെപിസിസ്യ്ക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ അറിയിച്ചു. കെ ബാബു അനുകൂലികൾ തൃപ്പൂണിത്തുറയിൽ യോഗം ചേരുകയാണ്. യോഗത്തിൽ 150ലധികം പ്രവർത്തകർ പങ്കെടുക്കുന്നുണ്ട്.
ജില്ലയിൽ ഒരു വനിതയെ മത്സരിപ്പിക്കണം എന്നായിരുന്നു ധാരണ. അത് തൃപ്പൂണിത്തുറയിലാവും എന്നാണ് അവസാന ഘട്ടത്തിൽ സൂചനകൾ ഉയർന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സമ്മർദ്ദതന്ത്രം വീണ്ടും ശക്തിപ്പെടുത്തുന്നത്. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ 120 ബൂത്ത് പ്രസിഡൻ്റുമാരും രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജക മണ്ഡലം കൺവീനറും ഉൾപ്പെടെയുള്ളവർ രാജി പ്രഖ്യാപിച്ചുകഴിഞ്ഞു.
കെ ബാബുവിനെയല്ലാതെ മറ്റാരെയും അംഗീകരിക്കില്ല എന്നാണ് ഒരു വിഭാഗം പ്രവർത്തകർ പറയുന്നത്. ഭാരവാഹികളിൽ കൂടുതൽ പേരുടെയും പിന്തുണ അദ്ദേഹത്തിനാണ്. മുൻ കൊച്ചി മേയർ സൗമിനി ജെയിനെ ഇവിടെ സ്ഥാനാർത്ഥിയാക്കാൻ സാധ്യതയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്.
Story Highlights – Congress workers resign for K Babu in Tripunithura
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here