Advertisement

ഡോ. സരിന് സീറ്റില്ല; ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

March 13, 2021
1 minute Read

ഡോ. സരിന് സീറ്റ് നല്‍കാത്തതില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഒറ്റപ്പാലം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഡോ. സരിന് സീറ്റില്ലെന്ന വാര്‍ത്ത പുറത്തുവന്നത് ഇന്ന് ഉച്ചയോടെയായിരുന്നു. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

കെപിഎസ്ടിഎ നേതാവ് ഹരിഗോവിന്ദന് സീറ്റ് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഡിസിസിയില്‍ നിന്ന് കൊടുത്ത പട്ടികയിലുള്ള പേരുകളല്ല സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതെന്നതാണ് പ്രതിഷേധത്തിന് കാരണം.

Story Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top