തിരൂരങ്ങാടിയില്‍ കെപിഎ മജീദ് വേണ്ടെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍

തിരൂരങ്ങാടിയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യവുമായി മണ്ഡലത്തിലെ അണികള്‍. മജീദ് മത്സരിച്ചാല്‍ മണ്ഡലം നഷ്ടമാകുമെന്നും അവര്‍ ആരോപിച്ചു.
മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. സാദിഖലി ശിഹാബ് തങ്ങള്‍ രൂക്ഷമായാണ് പ്രവര്‍ത്തകരോട് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകരെ കൂട്ടിയല്ല കാര്യങ്ങള്‍ പറയാന്‍ വരേണ്ടതെന്നായിരുന്നു പ്രതികരണം. ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ ആവശ്യമില്ലെന്നും ഒരുപാട് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തിന് അകത്ത് തന്നെയുണ്ടെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കോഴിക്കോട്ടും സ്ഥാനാര്‍ത്ഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കൊടുവള്ളിയില്‍ എം കെ മുനീറിനെയും കോഴിക്കോട് നൂര്‍ബിന റഷീദിനെയും മത്സരിപ്പിക്കുന്നതിന് എതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Story Highlights – muslim league, assembly election, kpa majeed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here