മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കികിടത്തി വിവാഹ ഫോട്ടോഷൂട്ട് , സംഭവം വിവാദത്തിൽ

പാകിസ്ഥാനിലെ ലാഹോർ സ്വദേശികളായ ദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ടിനായി സിംഹക്കുട്ടിയെ ഉപയോഗിച്ച സംഭവം വിവാദത്തിൽ. മരുന്ന് നൽകി സിംഹക്കുട്ടിയെ മയക്കികിടത്തിയാണ് ഫോട്ടോഷൂട്ടിനു ഉപയോഗിച്ചത്. എന്നാൽ ഈ പ്രവർത്തിക്കെതിരെ സാമൂഹ്യ പ്രവർത്തകരും മൃഗസംരക്ഷണ വകുപ്പും രംഗത്തെത്തി.

മയക്കികിടത്തിയ സിംഹകുട്ടിയുടെ മുകളിലായി വധുവും വരനും കൈകൾ കോർത്തുപിടിച്ച് ഇരിക്കുന്നതും ഫോട്ടോഗ്രാഫറുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് വിമർശനം ഉയർന്നത്. ഫോട്ടോഷൂട്ട് വ്യത്യസ്തവും വൈറലും ആകാൻ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയർന്ന വിമർശനം. ഇതിനു പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പും രംഗത്തെത്തിയത്.

ഇത്രയും ചെറിയ സിംഹക്കുട്ടിയെ മരുന്ന് നൽകി മയക്കുകയും വെറുമൊരു കളിപ്പാട്ടം പോലെ ഷൂട്ടിന് ഉപയോഗിക്കുകയും ചെയ്തത് അതിക്രൂരമായ പ്രവർത്തിയാണെന്നും ഇതിനെതിരെ ശക്തമായി നടപടി വേണമെന്നും മൃഗ സംരക്ഷണ സഘടനകൾ ആവശ്യപ്പെട്ടു.

Story Highlights – Sedated Little Lion cub For Wedding Shoot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top