ടി-20യിൽ രോഹിതിന് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് വീരേന്ദർ സെവാഗ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി-20യിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. വിരാട് കോലി സ്വയം വിശ്രമം എടുക്കുമോ എന്ന് സെവാഗ് ചോദിച്ചു. ടെസ്റ്റിൽ മികച്ച ഫോമിലായിരുന്ന രോഹിത് പരിമിത ഓവർ മത്സരങ്ങളിലും ആ പ്രകടനം തുടരാൻ കാത്തിരിക്കുകയായിരുന്നു എന്നും അപ്പോൾ വിശ്രമം അനുവദിച്ചത് ശരിയായില്ല എന്നും സെവാഗ് കൂട്ടിച്ചേർത്തു.
“രോഹിത് ശർമ്മയ്ക്ക് ചില മത്സരങ്ങളിൽ വിശ്രമം അനുവദിക്കുന്നു എന്നാണ് പറഞ്ഞത്. പക്ഷേ, ആ നിയമം കോലിക്കും ബാധകമാവുമോ? ഒരു ക്യാപ്റ്റൻ എന്ന നിലയിൽ, താൻ അടുത്ത ചില മത്സരങ്ങളിൽ വിശ്രമം എടുക്കുകയാണെന്ന് അദ്ദേഹം പറയുമെന്ന് എനിക്ക് തോന്നുന്നില്ല. കോലി സ്വയം വിശ്രമം എടുത്തത് എപ്പോഴാണെന്ന് എനിക്ക് ഓർമ്മയില്ല. ക്യാപ്റ്റൻ വിശ്രമം എടുക്കുന്നില്ലെങ്കിൽ, മറ്റുള്ളവർക്ക് അദ്ദേഹം എങ്ങനെ വിശ്രമം നൽകും? കളിക്കാരനാണ് അത് തീരുമാനിക്കേണ്ടത്.”- സെവാഗ് പറഞ്ഞു.
Read Also : അനായാസം ഇംഗ്ലണ്ട്; ജയം 8 വിക്കറ്റിന്
“നാല് ടെസ്റ്റ് മത്സരങ്ങളിൽ കളിച്ച രോഹിത് മികച്ച ഫോമിലായിരുന്നു. അതിനാൽ, പരിമിത ഓവർ മത്സരങ്ങളിലും അതേ ഫോം തുടരാൻ അദ്ദേഹം അക്ഷമനായി കാത്തിരിക്കുകയായിരുന്നു. ടെസ്റ്റിൽ, ആക്രമിച്ച് കളിക്കാൻ അധികം അവസരം ലഭിക്കില്ല. അതുകൊണ്ട് തന്നെ, പരിമിത ഓവർ മത്സരങ്ങളിൽ ആക്രമിച്ച് കളിക്കാനാവും അവരുടെ ശ്രമം. രോഹിത് തിരികെ വരുമ്പോൾ കോലി വിശ്രമം എടുക്കുമോ? കോലിക്ക് തോന്നുമ്പോൾ മറ്റ് കളിക്കാർക്ക് വിശ്രമം അനുവദിക്കുകയും സ്വയം വിശ്രമം എടുക്കാതിരിക്കുകയും ചെയ്യാമെന്നാണോ?”- അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights – Virender Sehwag questions virat kohli for resting Rohit Sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here