ഏല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തം; സത്യസന്ധമായി നിറവേറ്റും: കെ മുരളീധരന്‍

പാര്‍ട്ടി എല്‍പ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ എംപി. ദൗത്യം സത്യസന്ധമായി നിറവേറ്റും. ശക്തമായ മത്സരം കാഴ്ച വച്ച് മണ്ഡലം തിരിച്ചുപിടിക്കണമെന്നത് പാര്‍ട്ടി തീരുമാനമാണ്. കുറച്ചൊക്കെ ഗ്രൂപ്പിന് അതീതമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചതെന്നും മുരളീധരന്‍.
Read Also : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ല: കെ മുരളീധരന്‍ എംപി
ഗ്രൂപ്പ് യാഥാര്‍ത്ഥ്യമാണെന്നും നേതാക്കളുടെ പ്രതിഷേധം രണ്ട് ദിവസം കൊണ്ട് തീരുമെന്നാണ് പ്രതീക്ഷയെന്നും കെ മുരളീധരന്‍ പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് അദ്ദേഹം ട്വന്റിഫോറിനോട് പ്രതികരിച്ചത്. ചൊവ്വാഴ്ച മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്നും കെ മുരളീധരന്‍.
പാര്‍ട്ടി തീരുമാനം നേമം തിരിച്ചുപിടിക്കണമെന്നാണ്. വര്‍ഗീയ കക്ഷികളെ തുടച്ചുനീക്കുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞ പ്രാവശ്യം നേമത്ത് മത്സരിച്ചത് ദുര്‍ബലമായ ഘടകകക്ഷിയായതുകൊണ്ടാണ് തോറ്റതെന്നും മുരളീധരന്‍ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here