ഭൂപതിവ് ഭേദഗതി വിഷയത്തില്‍ യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി

ഭൂപതിവ് ഭേദഗതി വിഷയത്തില്‍ യുഡിഎഫിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി. യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതം മാത്രമാണെന്നു സമിതി ആരോപിച്ചു. ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന സമിതി ഇത്തവണ തെരഞ്ഞടുപ്പില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
1964 ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാതെ സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിക്കുകയെന്നു ചൂണ്ടികാട്ടിയാണ് ഇരുപത്തിയാറിനു ജില്ലയില്‍ ഹര്‍ത്താല്‍ യുഡിഎഫ് പ്രഖ്യാപിച്ചത്. മലയോര ജനതയെ മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.എന്നാല്‍ വിഷയത്തില്‍ ആദ്യമുതല്‍ തന്നെ സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെ തള്ളിക്കളഞ്ഞു. പട്ടയ വിഷയങ്ങള്‍ക്ക് കൃത്യമായ പരിഹാരം വേണം എന്നാല്‍ യുഡിഎഫിന്റേത് രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള നിലപാടാണെന്നും സമിതി അധ്യക്ഷന്‍ വിമര്‍ശിച്ചു.
ഭൂപതിവ് വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിന് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിലപാട് തിരിച്ചടിയാണ്.
Story Highlights – High Range Protection Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here