Advertisement

സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ജന്മഭൂമി പത്രത്തിന്റെ ചരമ കോളത്തിൽ വാർത്ത; പരാതി

March 14, 2021
1 minute Read

നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി സി. സി മുകുന്ദൻ മരിച്ചതായി പത്രത്തിലെ ചരമ കോളത്തിൽ വാർത്ത. ജന്മഭൂമി പത്രത്തിലെ ചരമ കോളത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംഭവത്തിൽ പരാതിയുമായി സിപിഐ രംഗത്തെത്തി.

ജന്മഭൂമി തൃശൂർ എഡിഷനിലാണ് വാർത്ത വന്നത്. മുകുന്ദന്റെ ഫോട്ടോ സഹിതമാണ് വാർത്ത. സംഭവം വിവാദമായതോടെ പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചു. ജന്മഭൂമിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് സിപിഐയുടെ തീരുമാനം.

Story Highlights – C C Mukundan, Cpi candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top