തിരുത്താൻ തയ്യാറായില്ലെങ്കിൽ ജയത്തെ ബാധിക്കും; കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കെ. സുധാകരൻ

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ. സുധാകരൻ എം.പി. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കെ. സുധാകരൻ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസ് പരിഗണിച്ചത് വിജയസാധ്യതയല്ല. ഗ്രൂപ്പ് മാത്രമാണ് പരിഗണിക്കപ്പെട്ടത്. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം പോലും നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. താനുമായി വേണ്ടത്രകൂടിയാലോചനകൾ നടത്തിയിട്ടില്ലെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് നേതൃത്വത്തെ വിമർശിച്ച് കെ. സുധാകരൻ രംഗത്തെത്തിയത്.
Story Highlights – K Sudhakaran, assembly election 2021
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here