സൗദിയില്‍ ഇന്ന് 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 351 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ കൊവിഡ് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം വീണ്ടും മൂവായിരത്തിന് മുകളില്‍ എത്തി. 24 മണിക്കൂറിനിടെ ഏഴ് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,563 ആയി.
239 പേരാണ് ഇന്ന് കൊവിഡ് മുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,72,456 ആയി ഉയര്‍ന്നു. 97.49 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. 3040 പേരാണ് ഇപ്പോള്‍ കൊവിഡ് ചികിത്സയില്‍ ഉള്ളത്. ഡിസംബര്‍ 17 നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ആക്ടീവ് കേസുകളാണ് ഇത്. 44,953 സാമ്പിളുകള്‍ 24 മണിക്കൂറിനിടെ പരിശോധിച്ചു. പരിശോധിച്ച സാമ്പിളുകള്‍ ഇതോടെ 1,42,72,412 ആയി.
റിയാദില്‍ -119, ഹുഫൂഫില്‍ -22, മക്കയില്‍ -16, ജിദ്ദയില്‍ -13, മദീനയില്‍ -10, ദമാമില്‍ -10 കൊവിഡ് കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു. റിയാദില്‍ ആക്ടീവ് കേസുകള്‍ 500 കടന്നു. റിയാദില്‍ -539, മക്കയില്‍ -167, ജിദ്ദയില്‍ -132, ദമാമില്‍ -89, മദീനയില്‍ -52 ആക്ടീവ് കേസുകളാണ് ഉള്ളത്.
അതേസമയം, സൗദിയില്‍ ആസ്ട്രാ സെനിക്ക വാക്‌സിന്‍ സുരക്ഷിതമാണെന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇതുവരെ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തു കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 20,07,232 ആയി.
Story Highlights – Saudi Arabia reports 351 COVID cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here