ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ: ആരിസ് ഖാന് വധശിക്ഷ

ഡൽഹിയിലെ ബട്ട്‌ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ ജുനൈദ് എന്ന ആരിസ് ഖാന് വധശിക്ഷ. ഡൽഹി അഡീഷണൽ സെഷൻസ് കോടതിയാണ് ആരിസ് ഖാന് വധശിക്ഷ വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂവമാണെന്ന് കോടതി വിലയിരുത്തി. കേസിൽ ആരിസ് ഖാൻ കുറ്റക്കാരനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
Read Also : ബട്ട്ല ഹൗസ് ഏറ്റുമുട്ടൽ; പിടിയിലായ ആരിസ് ഖാൻ കുറ്റക്കാരനെന്ന് കോടതി
2008ലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. ഡൽഹിയിൽ നാലിടങ്ങളിലായി നടന്ന സ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഏറ്റുമുട്ടൽ. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആരിസ് ഖാൻ 2018ലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ പിടിയിലായത്.
Story Highlights – Delhi court awards death penalty to convict Ariz Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here