Advertisement

അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസ്; പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

April 13, 2025
2 minutes Read

കർണാടകയിൽ അഞ്ചു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് കർണാടക പൊലീസ്. കർണാടകയിലെ ഹുബ്ബള്ളിയിലാണ് സംഭവം നടന്നത്. ബിഹാർ സ്വദേശിയായ നിതേഷ് കുമാറാണ് കൊല്ലപ്പെട്ടത്. പോലീസിന് നേരെ വെടിയുതിർത്തപ്പോൾ തിരികെ വെടിവച്ചെന്ന് ഹുബ്ബള്ളി എസ് പി ശശി കുമാർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് 35കാരനായ നിതേഷ് കുമാർ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന ബ്യൂട്ടി പാർലറിൽ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സമീപത്തുള്ള വീട്ടിൽ എത്തിച്ച് പീ‍ഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ശുചിമുറിയിൽ ഉപേക്ഷിച്ച് പ്രതി മടങ്ങുകയായിരുന്നു.

Read Also: പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ പീഡിപ്പിച്ചു; യുവ പാസ്റ്റർ അറസ്റ്റിൽ

കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. പ്രതി കുടുംബ സമേതം ഹുബ്ബള്ളിയിൽ താമസിച്ചുവരികയായിരുന്നു. പ്രതിയുടെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്രതിയും പൊലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. പിടികൂടാനെത്തിയ പൊലീസിനെ പ്രതി ആക്രമിക്കുകയായിരുന്നു. ഇതിനിടെ പൊലീസിന് നേരെ പ്രതി വെടിയുതിർത്തുവെന്നും പറയുന്നു. തിരികെ വെടിവെച്ചപ്പോഴാണ് പ്രതി കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ചികിത്സയിൽ തുടരുകയാണ്. പ്രതിയുടെ മാതാപിതാക്കൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായെത്തി. പൊലീസ് മനഃപൂർവം വെടിവെച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ കുടുംബം ആരോപിച്ചു.

Story Highlights : Man Who Kidnapped, Murdered Girl In Karnataka Killed In “Encounter”

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top