കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു; വർഗീയ ധ്രുവീകരണത്തിനെതിരെ പോരാടുമെന്ന് താരം

മക്കൾ നീതി മയ്യം നേതാവ് കമൽ ഹാസൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കോയമ്പത്തൂർ സൗത്തിൽ നിന്നാണ് താരം നാമനിർദേശ പത്രിക സമർപ്പിച്ചത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി എന്തിനാണ് കോയമ്പത്തൂർ സൗത്ത് മണ്ഡലം തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് കമൽഹാസൻ ഉത്തരം നൽകി. പ്രദേശത്ത് വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് അതിനെതിരെ പേരാടണമെന്നും കമൽ ഹാസൻ പറഞ്ഞു.
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലെ വികസനവും കമൽ ഹാസൻ ലക്ഷ്യം വയ്ക്കുന്നുണ്ട്. വിമാനത്താവളം വികസനത്തിൽ മുൻ നേതാക്കൾ വരുത്തിയ വീഴ്ചയും, ഡ്രെയിനേജ് ഇല്ലാത്തതും, നല്ല റോഡോ, വഴിവിളക്കുകളോ ഇല്ലാത്തതുമെല്ലാം കമൽ ഹാസൻ ചൂണ്ടിക്കാണിച്ചു. മാഞ്ചസ്റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമൽ ഹാസൻ വാഗ്ദാനം നൽകി.
Story Highlights – kamal hassan files nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here