തല മുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും: ശൂരനാട് രാജശേഖരന്‍

തല മുണ്ഡനം ചെയ്തുള്ള ലതിക സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍. 2004 ആവര്‍ത്തിക്കുമോയെന്നാണ് സംശയം. ഇക്കാര്യത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രതികരണം ശരിയായില്ല. എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനും കാട്ടിയത് കുറ്റകരമായ മൗനവും അനാസ്ഥയുമാണെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു.
2004 ആവര്‍ത്തിക്കുമോയെന്ന ഭയക്കുന്നു. ലതികയോട് ഇങ്ങനെ ചെയ്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. അനുനയം നടത്താന്‍ കഴിവുള്ള നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദ്ദേഹം അത് ചെയ്യണമായിരുന്നുവെന്നും ശൂരനാട് രാജശേഖരന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ കാണാന്‍ എത്തിയപ്പോഴായിരുന്നു ശൂരനാട് രാജശേഖരന്റെ പ്രതികരണം.
Read Also : ലതിക സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു; വൈകിപ്പോയെന്ന് ലതിക സുഭാഷ്
ലതികാ സുഭാഷിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം തെറ്റാണ്. മുല്ലപ്പള്ളിയുടെ പ്രതികരണത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ശൂരനാട് രജശേഖരന്‍ പറഞ്ഞു.
Story Highlights – Sooranad Rajasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here