Advertisement

കഴക്കൂട്ടത്ത് മത്സരിക്കാനൊരുങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍

March 16, 2021
2 minutes Read

അനിശ്ചിതത്വത്തിനൊടുവില്‍ കഴക്കൂട്ടത്ത് മത്സരിക്കാനൊരുങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ് മത്സരിക്കാന്‍ ഒരുങ്ങുന്നത്. ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണെന്ന് ശോഭ വ്യക്തമാക്കുന്നു.

ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കെ.സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എപ്ലസ് മണ്ഡലമായ കഴക്കൂട്ടത്തിന് മേല്‍ അവകാശവാദമുന്നയിച്ച് ശോഭ രംഗത്തെത്തിയത്. ദേവസ്വം മന്ത്രിക്കെതിരായ മത്സരം മുഴുവന്‍ ശബരിമല വിശ്വാസികള്‍ക്കുമായുള്ള പോരാട്ടം കൂടിയാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഒരുപാട് പേര്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായും ശോഭാ സുരേന്ദ്രന്‍ അവകാശപ്പെട്ടു. താന്‍ മത്സരിക്കുന്ന മണ്ഡലം കഴക്കൂട്ടമാണെന്ന് കെ.സുരേന്ദ്രന്‍ പറയേണ്ട കാര്യമില്ല. അവിടെ മത്സരിക്കാന്‍ ദേശീയ നേതൃത്വം ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

Read Also : ബിജെപി സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണചിത്രം ഇന്ന് വ്യക്തമാകും

അതേസമയം, മത്സരരംഗത്ത് നിന്നും ഒഴിവാക്കിയിട്ടും എപ്ലസ് മണ്ഡലമായ കഴക്കൂട്ടത്തേക്കുള്ള ശോഭയുടെ അപ്രതീക്ഷിത എന്‍ട്രി ഔദ്യോഗിക വിഭാഗത്തെ വെട്ടിലാക്കിയിട്ടുണ്ട്. ശബരിമല വിഷയമുയര്‍ത്തിയുള്ള ശോഭയുടെ വരവ് അണികളും ഏറ്റെടുത്തു കഴിഞ്ഞു. കെ.സുരേന്ദ്രന്‍ പറഞ്ഞത് വിഴുങ്ങി ശോഭയെ ഒഴിവാക്കാന്‍ ശ്രമിക്കുകയോ അപ്രധാന മണ്ഡലം നല്‍കുകയോ ചെയ്താല്‍ അത് ബിജെപിയുടെ മുന്നേറ്റത്തെ ബാധിക്കും. അതായത് ഒരുതവണ ഒഴിവാക്കിയ മണ്ഡലത്തിലേക്ക് ശോഭയെ മടക്കിക്കൊണ്ടു വരണമെന്ന് ചുരുക്കം.

Story Highlights – BJP leader Sobha Surendran ready to contest in Kazhakoottam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top