സൂര്യാഘാതത്തിന് സാധ്യത; ശ്രദ്ധവേണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി

അന്തരീക്ഷത്തിൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സൂര്യാതാപത്തിനും നിർജലീകരണത്തിനും സാധ്യതയുണ്ട്. പകൽ പതിനൊന്ന് മണി മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിവെള്ളം കൈയിൽ കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കിലും വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ കുട കരുതണം. ചൂട് പരമാവധി എത്തുന്നത് നട്ടുച്ചയ്ക്കാണ്. ആ സമയത്ത് പാചകത്തിൽ ഏർപ്പെടരുത്. പ്രായമായവർ, കുട്ടികൾ, മറ്റ് രോഗമുള്ളവർ ഉൾപ്പെടെ പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൊഴിലാളികൾ സൂര്യാഘാതമേൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിക്കാൻ തൊഴിൽ ദാതാക്കൾ തയ്യാറാകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Sun burn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here