വാളയാർ അമ്മയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും : മന്ത്രി എകെ ബാലൻ

വാളയാർ അമ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി എ.കെ ബാലൻ. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ അതിനെ
രാഷ്ട്രീയമായി നേരിടുമെന്ന് എകെ ബാലൻ പറഞ്ഞു.
വാളയാർ അമ്മ മനസ്സാക്ഷിയോട് ചോദിക്കണമെന്നും അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ലെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. രാഷ്ടീയമായി തങ്ങൾ നേരിടുമ്പോൾ അവർക്കുണ്ടാകുന്ന വിഷമത്തിന് തങ്ങൾ ഉത്തരവാദികളല്ലെന്നും അവർക്ക് പിന്നിൽ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് മത്സരമെന്നും മന്ത്രി പറഞ്ഞു.
വാളയാർ അമ്മയ്ക്ക് തല മുണ്ഡനം ചെയ്ത് ഉദ്ഘാടനം ചെയ്തത് ലതികാ സുഭാഷാണ്. എന്നാൽ അവരിപ്പോൾ കോൺഗ്രസിൽ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലതിക സുഭാഷിന്റെ തലമുണ്ഡനത്തിന് പിന്നിൽ സി പിഐഎം ഗൂഡാലോചനയെന്ന ചെന്നിത്തലയുടെ ആരോപണത്തോടും പരിഹാസ രൂപത്തിൽ മന്ത്രി ഉത്തരം പറഞ്ഞു. സിപിഐഎമ്മാണോ ബാർബറുടെ പണിയെടുത്തതെന്നായിരുന്നു ബാലന്റെ ചോദ്യം.
Story Highlights – congress bjp behind walayar mother candidature
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here