സി കെ ജാനുവിന് എതിരെ ബത്തേരിയില്‍ പോസ്റ്റര്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കെ ജാനുവിന് എതിരെ ബത്തേരിയില്‍ പോസ്റ്റര്‍. ബത്തേരിയില്‍ സി കെ ജാനു വേണ്ടെന്നാണ് പോസ്റ്ററിലെ ആവശ്യം. പ്രവര്‍ത്തകരുടെ വികാരം മാനിക്കണം. സേവ് ബിജെപിയുടെ പേരിലാണ് ബത്തേരി ടൗണില്‍ പോസ്റ്റര്‍. ശബരിമല വിഷയത്തില്‍ സി കെ ജാനു സര്‍ക്കാരിനെ പിന്തുണച്ചുവെന്നും പോസ്റ്ററിലുണ്ട്.
നേരത്തെ എന്‍ഡിഎയില്‍ ചേര്‍ന്ന സി കെ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം രംഗത്തെത്തിയിരുന്നു. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം.
Read Also : ബിജെപി വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നിലപാടെടുക്കേണ്ടിവരുമെന്ന് സി കെ ജാനു
ഒരിടവേളക്ക് ശേഷം എന്‍ഡിഎയിലേക്ക് മടങ്ങിയെത്തിയ സികെ ജാനു ബത്തേരിയിലോ മാനന്തവാടിയിലോ മത്സരിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിച്ച വിജയ യാത്രയുടെ സമാപനവേദിയില്‍ വെച്ചാണ് സി കെ ജാനു എന്‍ഡിഎയിലേക്ക് തിരിച്ചെത്തിയതായുള്ള പ്രഖ്യാപനം നടത്തിയത്. എന്നാല്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ സി കെ ജാനുവിനെ ജില്ലയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ബിജെപി ജില്ലാ ഘടകത്തിന്റെ നിലപാട്.
Story Highlights – c k janu, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here