ജയം ഉറപ്പ്; മണ്ഡലത്തിൽ ചരിത്രപരമായ മാറ്റമുണ്ടാകും: കെ.കെ രമ

വടകരയിൽ ജയം ഉറപ്പെന്ന് ആർഎംപി സ്ഥാനാർത്ഥി കെ. കെ രമ. മണ്ഡലത്തിൽ ചരിത്രപരമായ മാറ്റങ്ങളുണ്ടാകും. മത്സരിക്കാൻ തീരുമാനമെടുത്തത് പാർട്ടിയാണെന്നും കെ. കെ രമ ട്വന്റിഫോറിനോട് പറഞ്ഞു.
വ്യക്തിപരമായി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു. പാർട്ടി നിർബന്ധിച്ചതോടെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. തന്റെ സമരങ്ങളുടെ തുടർച്ചകൂടിയാണ് മത്സരിക്കാനുള്ള തീരുമാനം. എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാകണം. അഴിമതി നിറഞ്ഞ, സ്ത്രീ വിരുദ്ധ ഭരണമാണ് എൽഡിഎഫ് കാഴ്ചവയ്ക്കുന്നതെന്നും കെ. കെ രമ വ്യക്തമാക്കി.
നിലവിൽ ക്വാറന്റീനിലാണ്. നാളെ ക്വാറന്റീൻ കാലാവധി കഴിയും. അതിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും കെ. കെ രമ കൂട്ടിച്ചേർത്തു.
Story Highlights – K K Rama, RMP, Assembly election 2021, Vadakara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here