മഹാരാഷ്ട്രയിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു; ഇന്ന് 23,179 പേർക്ക് രോഗബാധ

23179 coronavirus Cases Maharashtra

മഹാരാഷ്ട്രയിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,179 പേർക്കാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന രോഗബാധയാണിത്. ഇന്നലെത്തെ കണക്കിനെക്കാൾ 30 ശതമാനം അധികമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 2698 കേസുകൾ റിപ്പോർട്ട് ചെയ്ത നാഗ്പൂരിലാണ് കൂടുതൽ രോഗബാധ ഉണ്ടായത്. പൂനെയിൽ 2,612ഉം മുംബൈയിൽ 2,377ഉം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 84 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 1.52 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൊവിഡിന്റെ രണ്ടാം തരംഗം തടയാൻ ഒരുമിച്ച് പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേർന്ന് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

70 ജില്ലകളിലാണ് രോഗികളുടെ നിരക്ക് ഉയർന്നിരിക്കുന്നത്. പ്രതിരോധ പ്രവർത്തങ്ങൾ ശക്തമായി തുടർന്നില്ലെങ്കിൽ വീണ്ടും അതിരൂക്ഷ രോഗവ്യാപനം രാജ്യം നേരിടേണ്ടിവരുമെന്ന് പ്രധാന മന്ത്രി അറിയിച്ചു. ആൻ്റിജൻ പരിശോധനയെ കാൾ കൂടുതൽ ആർടിപിസിആർ പരിശോധന വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

Story Highlights – 23,179 New Coronavirus Cases, In Maharashtra In 24 Hours

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top