എലത്തൂര്‍ കോണ്‍ഗ്രസില്‍ വിമത നീക്കം; സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ല

കോഴിക്കോട് എലത്തൂരില്‍ വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ച് കോണ്‍ഗ്രസിലെ പ്രബല വിഭാഗം. വിമത ഭീഷണിയുമായി എട്ട് മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്നും ഒരു വിഭാഗം വ്യക്തമാക്കി.
കെപിസിസി നിര്‍വാഹക സമിതി അംഗമായ യു വി ദിനേശ് മണിയെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്താനാണ് തീരുമാനം. എന്‍സികെയുടെ സ്ഥാനാര്‍ത്ഥി സുള്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്നും പ്രതികരണം. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് വിമതരുടെ തീരുമാനം.
പൊതുസ്വീകാര്യനായ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക ഘടകം ഡിസിസിയെയും കെപിസിസിയെയും അറിയിച്ചിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. എം കെ രാഘവന്‍ എംപിയുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നും വിമതര്‍.
Story Highlights -congress, assembly elections 2021
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here