യുഡിഎഫ് സ്ഥാനാർത്ഥി അരിതയുടെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി

കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ പോസ്റ്റർ ഒട്ടിച്ച കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റതായി പരാതി. കൃഷ്ണപുരം സ്വദേശികളായ നൗഷാദ്, ഷൈൻ എന്നിവർക്ക് മർദനമേറ്റതായാണ് വിവരം.
ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീടിന് സമീപം പോസ്റ്റർ പതിക്കുകയായിരുന്ന നൗഷാദിനേയും ഷൈനിനേയും ബൈക്കിലെത്തിയ ചിലർ മർദിക്കുകയായിരുന്നു. മർദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആക്രമണത്തിൽ പരുക്കേറ്റ നൗഷാദിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights – Assembly election 2021, Aritha babu
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here